Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NithinRajDentalStudent

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ 'നി​ർ​ത്തി​പ്പൊ​രി​​ച്ച്' ഹൈ​ക്കോ​ട​തി

കൊ​ച്ചി: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.​സ​ർ​ക്കാ​രും ആ​ഭ്യ​ന്ത​ര വ​കു​പ്പും നാ​റി​ക്കോ​ട്ടെ എ​ന്ന ഉ​ദ്ദേ​ശം നി​ങ്ങ​ൾ​ക്കു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ച കോ​ട​തി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ശോ​ഭ ഇ​ല്ലാ​താ​ക്കാ​ൻ ആ​രെ​ങ്കി​ലും നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു.

പ്ര​തി​ക്ക് സു​പ്രീം​കോ​ട​തി വ​രെ പോ​കാ​നു​ള്ള അ​വ​സ​രം എ​ന്തി​നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഉ​ണ്ടാ​ക്കി ന​ൽ​കി​യ​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ര്യം നോ​ക്കാ​ൻ ഇ​വി​ടെ കോ​ട​തി​യു​ണ്ടെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഓ​ർ​മ്മി​പ്പി​ച്ചു. അ​ന്വേ​ഷ​ണ മേ​ൽ​നോ​ട്ട​മെ​ന്താ​ണെ​ന്ന് അ​റി​യാ​മോയെന്ന് ക്രൈം​ബ്രാ​ഞ്ച് എ​സ്പി​യോ​ടും കോ​ട​തി ചോ​ദി​ച്ചു.

എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും കോ​ട​തി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​രു​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഗു​രു​ത​ര​മാ​യ പ​രാ​ജ​യ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ത​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന് ഡി​വൈ​എ​സ്പി അ​പേ​ക്ഷി​ച്ചെ​ങ്കി​ലും കേ​സി​ലെ വീ​ഴ്ച​യി​ൽ ഉ​റ​പ്പാ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ൽ കോ​ട​തി നേ​രി​ട്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടും. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​റി​യി​ക്കാ​ൻ എ​ഡി​ജി​പി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യ ഹൈ​ക്കോ​ട​തി ഹ​ർ​ജി കൂ​ടു​ത​ൽ വാ​ദ​ത്തി​നാ​യി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

അ​തേ​സ​മം കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി മു​റി​യി​ലെ ഓ​ൺ​ലൈ​ൻ മൈ​ക്ക് ഓ​ഫ് ചെ​യ്യാ​ൻ ശ്ര​മി​ച്ച അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ന​ട​പ​ടി​യെ ജ​ഡ്ജി ചോ​ദ്യം ചെ​യ്തു. സു​പ്ര​ധാ​ന കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ൾ എ​ന്തി​നാ​ണ് ഓ​ൺ​ലൈ​ൻ മൈ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ച കോ​ട​തി സ്വ​യം ഇ​ട​പെ​ട്ട് മൈ​ക്ക് ഓ​ൺ ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ചാ​ന​ലു​ക​ൾ കോ​ട​തി ന​ട​പ​ടി​ക​ൾ റെ​ക്കോ​ർ​ഡ് ചെ​യ്ത് ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ വി​ശ​ദീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി അ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തു. തു​ട​ർ​ന്ന് ഹ​ർ​ജി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

 

 

 

Latest News

Corehub Up